Trending

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു





ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓവാലി പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. ഊട്ടി മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ രാവിലെ ആറുമണിയോടെ പ്രശാന്തിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

അതിനിടെ തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനകളിറങ്ങി. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രിയെത്തുന്ന ആനകൾ റബർ തോട്ടത്തിൽ തമ്പടിക്കുകയാണ് പതിവ്.  ഇന്നലെ രാത്രിയും ആനകളെത്തി. പാലപ്പിള്ളി പള്ളത്ത് റോഡ് കുറുകെ കടന്നാണ് ആനകൾ തോട്ടത്തിൽ കയറിയത്. നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനക്കൂട്ടം പിന്നീട് കാടുകയറി. ജാഗ്രത തുടരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Man killed in wild elephant attack at GUdallur

Post a Comment

Previous Post Next Post