Trending

ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി. താമരശ്ശേരിയിൽ കർശന നിരീക്ഷണം.






താമരശ്ശേരി:ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി.

വോട്ടുകച്ചവടം നടത്തുന്നവരെയും വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കാനായാണ് കർശന പരിശോധന.

ലോകസഭാ തെരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് തടയാനായാണ് പോലീസിൻ്റെയും, ഫ്‌ളയിംഗ് സ്‌ക്വാഡിന്‍റെ പരിശോധന.

1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് വോട്ടിന് പണമോ മറ്റ് സാധന സാമഗ്രികളോ നൽകി സ്വാധീനിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ചാണ് കര്‍ശനമായ പരിശോധന നടത്തുന്നത്.

50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണം.





Post a Comment

Previous Post Next Post