താമരശ്ശേരി:ഏതൻസ് ആര്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി താമരശ്ശേരി യേശുഭവൻ അന്തേവാസികളെ ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ച് ഉച്ചഭക്ഷണം തയ്യറാക്കി അവരോടൊപ്പം കഴിച്ചും സന്തോഷം പങ്കിടുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ക്ലബ്ബ് പ്രസിഡന്റും മൈ ജി എം ഡി യുമായ എ.കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. താമരശ്ശേരി യേശുഭവനിലേക്ക് അവരുടെ ആവശ്യ പ്രകാരം ക്ലബ് പ്രസിഡന്റ് നൽകാമെന്ന് പറഞ്ഞ വാട്ടർ പ്യൂരിഫെയർ നൽകുകയും ചെയ്‌തു.ചടങ്ങിൽ ക്ലബ് ഭാരവാഹികളായ പി സി അസ്‌ലം കെ സി താഹിർ എ സി ഗഫൂർ പി കെ സുഹൈൽ ഇല്യാസ് മൈക്കിൾ എം ടി റിയാസ് സിനാൻ എന്നിവർ സന്നിഹിതരായിരുന്നു.