പൈവളിഗെ പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസത്തിന് വോട്ടിട്ട് കോൺഗ്രസ്; ലീഗെതിര്‍ത്തു, എൽഡിഎഫിന് ജയം
byWeb Desk•
0
കാസര്‍കോട്: പൈവളിക പഞ്ചായത്ത് പ്രസിഡന്‍റിന് എതിരേയുള്ള അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണ. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ കോൺഗ്രസിന്റെ ഏക അംഗവുമായ അവിനാശ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. എന്നാൽ പഞ്ചായത്തിലെ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്തതോടെ എട്ട് സീറ്റുള്ള എൽഡിഎഫ് ഭൂരിപക്ഷം നിലനിര്‍ത്തി