എനിക്ക് പ്രായമായെന്ന് എന്ന് കോൺഗ്രസിലെ ആളുകളായ റാക്കിബുൾ ഹുസൈൻ പറയുന്നു. പക്ഷേ എനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാൻ കഴിയുന്നത്ര ശക്തിയുണ്ട്. .മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും എനിക്ക് വിവാഹം ചെയ്യാനുള്ള കരുത്തുണ്ട്- ശനിയാഴ്ച നടന്ന റാലിക്കിടെ അദ്ദേഹം പറഞ്ഞു. അതിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം അസമിൽ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കും. അതിനുശേഷം അദ്ദേഹം വിവാഹം കഴിക്കുകയാണെങ്കിൽ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
എനിക്കറിയാവുന്നിടത്തോളം, അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. അയാൾക്ക് രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ ബഹുഭാര്യത്വം നിർത്തും. അതിനുള്ള ഒരുക്കം പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും
