Trending

ബാലുശ്ശേരി സ്വദേശി യു എ ഇയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.




ബാലുശ്ശേരി : തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ (24) യുഎഇ യില്‍ വെച്ച് വാഹന അപകടത്തില്‍ മരണപ്പെട്ടു.


കഴിഞ്ഞ മാസം 29 ന് ഷാര്‍ജയില്‍ വെച്ച് സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നു പോകുമ്പോള്‍ കാറിടിച്ചായിരുന്നു അപകടം.
.കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . മൈക്രോബയോളജി ഡിഗ്രി കഴിഞ്ഞ സച്ചിന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗള്‍ഫില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: . സിനി . സഹോദരന്‍ .ശരത് ചന്ദ്രന്‍.

Post a Comment

Previous Post Next Post