രാവിലെ 9 മണിക്ക് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി പോസ്റ്റ് ഓഫീസ് മുതൽ എൽഐസി വരെ അനധികൃത കയ്യേറ്റം , തെരുവ് കച്ചവടം എന്നിവ അനുവധിക്കില്ലെന്നും, ജനങ്ങളുടെ സഹകരണത്തോടെ മാതൃക പഞ്ചായത്താക്കനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു, പി സി അഷറഫ്, ഹംസ തുടങ്ങിയവർ സംസാരിച്ചു.
സാമൂഹം പ്രവർത്തകനായ ആലപ്പടിമ്മൽ ഹരിദാസനെ ചടങ്ങിൽ ആദരിച്ചു.
സി മോയിൻകുട്ടി സ്മാരക റോഡിൽ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന അനധികൃത പാർക്കിംഗ്, കച്ചവടം തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.