താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് ലഹരി മാഫിയാ സംഘം രണ്ടു വീടുകൾ ആക്രമിക്കുകയും, വ്യാപാരിയെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു വാഹനങ്ങൾ പോലീസ് പിടികൂടി. ആക്രമിസംഘം സഞ്ചരിച്ച ഒരു ജീപ്പും, ഒരു ബൊളറോയും, ഒരു സ്കൂട്ടറുമാണ് കസ്റ്റഡിയിൽ എടുത്തത്, മൂന്നു വാഹനങ്ങളും റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികളായ 'അയ്യൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമം.കുടുക്കി ലുമ്മരം കയ്യേലിക്കുന്ന് ജലീലിൻ്റെ വീടിൻ്റെ ജനൽചില്ലുകളും, മാജിദിൻ്റെ വീടിൻ്റെ വാതിലുകളുമാണ് തകർത്തത്, വ്യാപാരിയായ നവാസിൻ്റെ കൈക്കാണ്ടേ വെട്ടേറ്റത്.
പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
