Trending

പരപ്പൻ പൊയിൽ വീടുകയറി ആക്രമം;5 പേർ കൂടി അസ്റ്റിൽ.










താമരശ്ശേരി :പരപ്പൻ പൊയിൽ കതിരോട് വീട്ടിൽ കയറി അതിക്രമം കാണിച്ച സംഘത്തിലെ 5 പേരെ പോലിസ് അറസ്റ്റ്
ചെയ്തു.
കല്ല് വെട്ട് കുഴി സനുഷിഹാബുദ്ധീൻ (22),പരപ്പൻപൊയിൽ അക്കിരി പറമ്പത്ത് ഷഹൽ എ പി  (19),പരപ്പൻപൊയിൽ  പൂളക്കൽ നിബ്രാസുൾ ഹക്ക് (18),പരപ്പൻപൊയിൽ തൊടുകയിൽ റിനൂഫ് റഹ്മാൻ (21),പരപ്പൻപൊയിൽ മാമ്പറ്റകുന്നത്ത്  മുഹമ്മദ് സിനാൻ (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 8 ആയി.
വീട് അക്രമിച്ച കേസിൽ 19 പേർക്കും,പോലീസിനെ ആക്രമിച്ച കേസിൽ 25 പേർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റു ചെയ്ത പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

 

Post a Comment

Previous Post Next Post