Trending

ടി ന്യൂസ് വാർത്ത തുണയായി;നഷ്ടപ്പെട്ട പണവും, രേഖകളുമടങ്ങിയ കവർ ഉടമസ്ഥന് തിരികെ ലഭിച്ചു, സത്യസന്ധതക്ക് മാതൃകയായി വ്യാപാരി ...





താമരശ്ശേരി: കളഞ്ഞുകിട്ടിയ
പണവും, രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചുനൽകി വ്യാപാരി മാതൃകയായി.

ഇന്ന് രാവിലെ സ്കൂട്ടറിൽ താമരശ്ശേരി ആശുപത്രിയുലക്കുള്ളക്കുള്ള യാത്രാമദ്ധ്യേ സ്ത്രീയുടെ കൈയിൽ നിന്നും കളഞ്ഞു പോയ പണവും, രേഖകളുമടങ്ങിയ കവറാണ് വ്യാപാരിക്ക് ലഭിച്ചിരുന്നത്.


വ്യാപാരി വ്യവസായി ചുങ്കം യൂണിറ്റിലെ മെമ്പറും, അമ്പായത്തോട് ജമീല സ്റ്റോർ ഉടമയുമായ മലയിൽ മുഹമ്മദ് എന്നയാൾക്കാണ് രേഖകൾ അടങ്ങിയ കവർ ലഭിച്ചത്. ടി ന്യൂസ് വാർത്തയിൽ കവർ നഷ്ടപ്പെട്ട വിവരവും ഉടമയുടെ ഫോൺ നമ്പർ കണ്ട മുഹമ്മദ് ഉടൻ തന്നെ അവരെ വിളിച്ച് തിരിച്ചേൽപ്പിക്കുകയായിരുന്നു. 4000 രൂപയും ആശുപത്രി രേഖകളുമാണ് കവറിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post