Trending

മാളിലെ തിയറ്ററിൽ നിന്നും ഐസ്ക്രീം കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധ







താമരശ്ശേരി: താമരശ്ശേരി  മാളിലെ തിയറ്ററിൽ നിന്നും ഇന്ന് ഉച്ചക്ക് കോൺ ഐസ് ക്രീം കഴിച്ച നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

ഐസ് ക്രീം കഴിച്ച് ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് പള്ളിപ്പുറം കുന്നുംപുറം ചന്ദ്രൻ്റെ മക്കളായ ഭവ്യ, ഭാഗ്യ, ഇവരുടെ മക്കളായ ആരാദ്യ, സൂര്യ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിയറ്ററിൽ നിന്നും ഐസ്ക്രീം കഴിച്ചതിനെ തുടർന്നാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിലും ഇവർ വ്യക്തമാക്കി.

ഭക്ഷ്യവിഷബാധയേറ്റവരിൽ നിന്നും വ്യക്തമായ മൊഴി രേഖപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിയറ്ററിലെ വിൽപ്പനശാലയിലും പരിശോധന നടത്തി. ഇവരെ കൂടാതെ മറ്റാർക്കെങ്കിലും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടായെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


എന്നാൽ തങ്ങളുടെ സ്ഥാപനത്തിൽ നിന്നും ഐസ്ക്രീം കഴിച്ച മറ്റാർക്കും ഭക്ഷു വിഷബാധ ഏറ്റതായി വിവരം ലഭിച്ചിട്ടില്ലെന്നും, ഇവർ മറ്റെവിടെയെങ്കിലും വെച്ച് കഴിച്ച ഭക്ഷണത്തിലൂടെയായിരിക്കാം വിഷബാധയേറ്റതെന്നും ഐസ്ക്രീംസ്ഥാപന ഉടമകൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post