Trending

താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘ വിളയാട്ടം; രണ്ടു വീടുകളും ഒരുകടയും ആക്രമിച്ചു, ഒരാൾക്ക് വെട്ടേറ്റു






താമരശ്ശേരിയിൽ വീണ്ടും ലഹരി മാഫിയാ സംഘ വിളയാട്ടം; രണ്ടു വീടുകളും ഒരുകടയും ആക്രമിച്ചു, ഒരാൾക്ക് വെട്ടേറ്റു.

താമരശ്ശേരി തെക്കേ കുടുക്കിൽ മാജിദിൻ്റെ വീട്ടിലും, കയ്യേലിക്കുന്നുമ്മൽ ജലീലിൻ്റെ വീട്ടിലുമാണ് ആക്രമം നടത്തിയത് രാത്രി 7.30 ഓടെയാണ് സംഭവം, കുടുക്കിൽ ഉമ്മരത്തെ വ്യാപാരിയായ കൂടത്തായി പുവ്വോട്ടിൽ നവാസിന് കടയിൽ വെച്ച് വെട്ടേൽക്കുകയും ചെയ്തു.മാജിദിൻ്റെ വീടിൻ്റെ പുറത്തെ വാതിലും,അകത്തെ വാതിലും വെട്ടി പൊളിക്കാൻ ശ്രമിച്ചു.

അമ്പലമുക്ക് ആക്രമ കേസ് പ്രതികളായ അയ്യൂബ്, ഫിറോസ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമം.


സംഭവത്തിൻ്റെ തുടക്കമിങ്ങനെ..


അമ്പലമുക്ക് ലഹരി മാഫിയാ ആക്രമ കേസിലെ പ്രതികൾ ഒന്നിച്ച്  അയ്യൂബിൻ്റെ സഹോദരൻ അഷറഫിൻ്റെ മകളുടെ വിവാഹത്തിനെത്തിയിരുന്നു,കുടുക്കിൽ ഉമ്മരത്തെ വിവാഹ വീട്ടിൽ വെച്ച് ലഹരിവിരുദ്ധ പ്രവർത്തകരും, അമ്പലമുക്ക് സംഭവത്തിൽ വെട്ടേറ്റ ഇർഷാദ് അടക്കമുള്ളവരും പരസ്പരം കണ്ടുമുട്ടി, അങ്ങിനെ അവിടെ ചെറിയ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായിരുന്നു, ഇന്ന് ഉച്ചക്കായിരുന്നു സംഭവം.

ഇതിൽ ഉൾപ്പെട്ടിരുന്ന ആളുകളെ ആക്രമിക്കാൻ ഒരു ബോളറോ വാഹനത്തിലും, സ്കൂട്ടറിലും ആയുധങ്ങളുമായി അയ്യൂബ്, ഫിറോസ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആക്രമിസംഘം എത്തുകയായിരുന്നു.
അയ്യൂബിന് കാപ്പ ചുമത്തിയതായുള്ള നോട്ടീസ് ഇന്നാണ് പോലീസ് കൈമാറിയത്.

സ്ഥലത്ത് താമരശ്ശേരി DYSP യുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
ആക്രമികൾ എത്തിയ ഒരു സ്കൂട്ടറും, കത്തിയും പോലീസ് കസ്റ്റഡിയിലെടുത്തു


Post a Comment

Previous Post Next Post