ക്വാറി കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയില്‍
byWeb Desk•
0
കൽപ്പറ്റ: പിണങ്ങോട് കോടഞ്ചേരിക്കുന്നില്‍ ഉപയോഗിക്കാതെ കിടക്കുന്ന ക്വാറിയുടെ പരിസരത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പിണങ്ങോട് കൂവപ്പാളി പരേതനായ കേളുവിന്റെ മകന്‍ ഗോകുല്‍ (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അനുരാഗിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.