മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും.
വളവ് തിരിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ച് ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ആറു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. 56 പേരാണ് ബസിലുണ്ടായിരുന്നത് . പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേലം ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെതുടര്‍ന്ന് ചുരത്തിലെ ഗതാഗതം ഏറെ നേരത്തേക്ക് സ്തംഭിച്ചു. അവധിക്കാലമായതിനാല്‍ വലിയ തിരക്കാണ് യേര്‍ക്കാടിൽ അനുഭവപ്പെടുന്നത്
ഇതുവരെ തിരിച്ചറിഞ്ഞ മരണപ്പെട്ടവർ:
സേലം ആണ്ടിപ്പട്ടി സ്വദേശി എസ്.കാർത്തിക് (35) . നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സി.മുനീശ്വരൻ (11); സേലം കണ്ണങ്കുറിച്ചിയിൽ കെ.ഹരി റാം (57); സേലം കിച്ചിപ്പാളയത്തെ ആർ.മധു (60).
പരിക്കേറ്റവർ: ന്യൂഡൽഹി സ്വദേശികളായ ശ്രീ ഭഗവാൻ (30), രമേഷ് (40), കുൽദീപ് (34) എന്നിവരെ തിരിച്ചറിഞ്ഞു. സേലം ജില്ലയിൽ താമസിക്കുന്ന സാവിത്രി (50), കുപ്പൻ (70), പുഷ്പ (46), കന്ദസാമി (82), കണ്ണൻ (54), വിജയ (51), വെട്രിവേൽ (26), സോളൈപ്പൻ (63); ധർമ്മപുരി ജില്ലയിലെ പാപ്പിറെഡ്ഡിപ്പട്ടി സ്വദേശികളായ വേലമ്മാൾ (50), സുബ്രമണി (54), റൂബി (54), ശേഖര് (54), ഗണേശൻ (60), നാമക്കൽ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശി കൗസിക് (18) എന്നിവർ.
ഏർക്കാട് പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
