താമരശ്ശേരി : കോഴിക്കോട് ലോകസഭാമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് താമരശ്ശേരിയിൽ നടന്ന പ്രചരണ യോഗം ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ള ക്കുട്ടി ഉദ്ഘാടനം ചെയ്തും. ഈ തിരഞ്ഞെടുപ്പോടുകൂടി ഇടതു വലത് മുന്നണികൾ നിഷപ്രഭമാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ഷാൻകരിഞ്ചോല അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വത്സൻ മേടോത്ത് മണ്ഡലം ഉപാദ്ധ്യക്ഷൻമാരായ പി സി പ്രമോദ്, ഷൈമ വിനോദ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ സി രാമചന്ദ്രൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് സുനിതാ വാസു, എ കെ ബബീഷ്,എൻ പി വിജയൻ, സികെ സന്തോഷ് സംസാരിച്ചു
തിരഞ്ഞെടുപ്പോടെ ഇടത് വലത് മുന്നണികൾ നിഷ്പ്രഭമാകും എ.പി അബ്ദുള്ളക്കുട്ടി
byWeb Desk
•
0
