Trending

കൊടുവള്ളിയിൽ നിയന്ത്രണം ലംഘിച്ച് കൊട്ടിക്കലാശം







കൊടുവള്ളിയിൽ നിയന്ത്രണം ലംഘിച്ച് കൊട്ടിക്കലാശം നടത്തി, വൈകുന്നേരം 4 മണിയോടെ  UDF  പ്രവർത്തകർ MPC ജംഗ്ഷനിൽ നിലയുറപ്പിച്ചു, പിന്നീട് LDF പ്രവർത്തകരും സ്ഥലത്തെത്തി.

UDF പ്രവർത്തകരും പോലീസും തമ്മിൽ നേരിയ കയ്യേറ്റം നടന്നു, ഇരുമുന്നണി പ്രവർത്തകർക്കുമിടയിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ സംഘർഷം ഒഴിവായി.

കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടുവള്ളി, ഓമശ്ശേരി, എളേറ്റിൽ, നരിക്കുനി എന്നിവിടങ്ങളിൽ കൊട്ടിക്കലാശം നടത്തേണ്ടതില്ലായെന്ന് സർവ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു, ഇതു ലംഘിച്ച് UDF പ്രവർത്തകർ എം പി സി ജംഗ്‌ഷനിൽ സംഘടിച്ച് കൊട്ടിക്കലാശം ആരംഭിച്ചു, വിവരമറിഞ്ഞ് എൽ  ഡി എഫ് പ്രവർത്തകരും സംഘടിച്ചെത്തി, ഇതിനിടെ LDF പ്രചരണവാഹനം റോഡിൻ്റെ മധ്യത്തിൽ നിർത്തിയതിനെ ചൊല്ലി വാക്കേറ്റമായി, തുടർന്ന് ഇരുകൂട്ടർക്കുമിടയിൽ പോലീസ് നിലയുറപ്പിച്ചു, ഇതിനിടെയാണ് യു ഡി എഫ് പ്രവർത്തകർ പോലീസിനു നേരെ തിരിഞ്ഞത്.6 മണിക്ക്  കൊട്ടിക്കലാശം അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞ് പോയി.

Post a Comment

Previous Post Next Post