Trending

അറിവരങ്ങ്' അവധിക്കാല ക്യാമ്പിന് തുടക്കമായി






ഓമശ്ശേരി: പഠനപ്രശ്‌നമുള്ളവരും മലയാളം, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളവരുമായ വിദ്യാർഥികൾക്കായി ഓമശ്ശേരി മിറാക്കിൾ എജ്യുസോൺ നടുകിൽ സാംസ്‌കാരിക നിലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല ക്യാമ്പിന് തുടക്കമായി. 'അറിവരങ്ങ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഇ. സത്യനാരായണൻ നിർവഹിച്ചു. അനുഭവങ്ങളിലൂടെ അറിവുകൾ സ്വായത്തമാക്കാനും പരിമിതികളെ മറികടന്ന് ജീവിതവിജയം നേടാനും പുതുതലമുറ പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 
  നടുകിൽ സാംസ്‌കാരിക നിലയത്തിൽ നടന്ന ക്യാമ്പിൽ മിറാക്കിൾ എജ്യുസോൺ മാനേജിങ് ഡയറക്ടർ ശ്രുതി സുബ്രഹ്മണ്യൻ അധ്യക്ഷയായി. സി.ഇ.ഒ എം.സംഗീത, ഭവന, അധ്യാപികമാരായ കെ.കെ.സുഹൈല, കെ.കെ.അഞ്ജലി എന്നിവർ പങ്കെടുത്തു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന സൗജന്യ ക്യാമ്പ് 28- ന് സമാപിക്കും.



PHOTO:നടുകിൽ സാംസ്‌കാരിക നിലയത്തിൽ മിറാക്കിൾ എജ്യുസോൺ സംഘടിപ്പിച്ച 'അറിവരങ്ങ്' സൗജന്യ അവധിക്കാല ക്യാമ്പ് ഇ.സത്യനാരായണൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post