Trending

16 കാരിയായ പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായെത്തി; കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് അടിച്ചു





കൊല്ലം തേവലക്കരയില്‍ പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി എത്തിയ യുവാവിന് മര്‍ദനമേറ്റു. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തിയപ്പോള്‍ തൂണില്‍ കെട്ടിയിട്ടടിച്ചെന്നാണ് യുവാവിന്‍റെ പരാതി. പതിനാറുകാരിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് യുവാവിനെതിരെ പോക്സോ കേസെടുത്തു. ചവറ തെക്കുംഭാഗം പൊലീസാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് കേസെടുത്തത്. എന്നാല്‍ യുവാവിന് മര്‍ദനമേറ്റതായി പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post