Trending

ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്ന കയറില്‍ തട്ടി ബൈക്കില്‍ നിന്നും വീണു; 20കാരന് ദാരുണാന്ത്യം





ആലുവ അമ്പാട്ട് കാവിലെ വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്ക് യാത്രികനായ കാക്കനാട് സ്വദേശി ഫഹദ് (20) ആണ് അപകടത്തില്‍ മരിച്ചത്. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുവന്ന കയറില്‍ തട്ടി ബൈക്കില്‍ നിന്നും യുവാവ് വീഴുകയായിരുന്നു.

കേടായ ഓട്ടോ മറ്റൊരു ഓട്ടോറിക്ഷ ഉപയോഗിച്ച് വടത്തിന് കെട്ടിവലിക്കുകയായിരുന്നു. ഓട്ടോറിക്ഷകള്‍ അപകടകരമായ രീതിയില്‍ യുടേണ്‍ എടുക്കവേയായിരുന്നു അപകടം സംഭവിച്ചത്.

രാവിലെ 7.45നായിരുന്നു അപകടം ഉണ്ടായത്.  നാളെ ISROയില്‍ തൊഴില്‍ പരിശീലനത്തിന് കയറാനിരിക്കെയാണ് അപകടമുണ്ടായത്. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Post a Comment

Previous Post Next Post