Trending

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; 7 യുവാക്കള്‍ക്കെതിരെ കേസ്





കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. 

കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ അതിക്രമം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്


അസഭ്യം വിളിക്കുകയും ഇതിന് ശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം


Post a Comment

Previous Post Next Post