വരുത്തുന്നതിന് നിര്‍ണായകമായി. ഒടുവിൽ പോര് വിട്ട് ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യൂണിയനുകളുമായി ചർച്ചക്ക് തയ്യാറായത്.പ്രതിദിന ലൈസൻസ് 30 ൽ നിന്നും നാല്പത് ആയി ഉയർത്തണമെന്നും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിനായി ഉപയോഗിക്കരുതെന്നമുള്ള നിർദ്ദേശങ്ങളിൽ ഭേദഗതിക്ക് സാധ്യതയുണ്ട്
പുതിയ ട്രാക്ക് ഒരുക്കും വരെ നിലവിലെ ട്രാക്കിൽ എച്ച് ടെസ്റ്റ് നടത്തുന്നതും പരിഗണിക്കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ നിർബന്ധമെന്ന നിർദ്ദേത്തിലും ഇളവ് വന്നേക്കും. പുതിയ സർക്കുലർ ഇന്ന് വൈകീട്ട് ഇറക്കാനാണ് നീക്കം. സർക്കുലർ ഇറങ്ങാൻ കാത്തിരിക്കുകയാണ് യൂണിയനുകൾ. ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ലെന്നും വൈകിട്ട് അറിയിക്കാമെന്നുമാണ് ഗതാഗത വകുപ്പ് അറിയിച്ചതെന്നുമാണ് നേരത്തെ യൂണിയൻ പ്രതിനിധികല്‍ പ്രതികരിച്ചിരുന്നത്. ഇന്നലത്തെ പോലെ ഇന്നും സംസ്ഥാനത്താകെ ടെസ്റ്റ് മുടങ്ങി. സ്ളോട്ട് ലഭിച്ചവരാരും വന്നില്ല. യൂണിയനുകൾ പ്രതിഷേധവുമായി കേന്ദ്രങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. മുട്ടത്തറയിൽ സർക്കുലർ കത്തിച്ച് കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
താമരശ്ശേരിയിൽ സ്ലോട്ട് ലഭിച്ചവർ എത്തിയില്ല, ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്കൂൾ ഉടമകൾ പ്രതിഷേധം അറിയിച്ചു
