കൊടുവള്ളിയിൽ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു, കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണെന്ന് സഹോദരനാണ് തിരിച്ചറിഞ്ഞത്. ഇന്നു രാവിലെയാണ് ഇയാളെ ദേശീയ പാതയോരത്തെ പണി നടക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ നിരവധി ചെറിയ തരത്തിലുള്ള മോഷണക്കേസുകളിൽ പ്രതിയാണ്.
ഇയാളുടെ ചെരിപ്പും കുടയും കെട്ടിടത്തിൽ അഴിച്ചു വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റിറ്റ് ശേഷം മാത്രമേ മരണം സംബന്ധിച്ച് കുടുതൽ വ്യക്തത വരികയുള്ളൂ
