താമരശ്ശേരി:കെടവൂർ എം എം പി സ്കൂളിൽ അവധിയില്ലാത്ത കുഞ്ഞുവായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മധുര മലയാളം രണ്ടാം ഘട്ടം ആരംഭിച്ചു.
ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് നാലു പുസ്തകങ്ങൾ വീതം വിതരണം ചെയ്തു. സ്കൂൾ അധ്യാപകരുംപി ടി എ യും ചേർന്ന് സംഘടിപ്പിച്ച വയും കൊടുവള്ളി ബി ആർ സി യുടെ പുസ്തകത്തൊ ട്ടിൽ പദ്ധതി പ്രകാരം ലഭിച്ച പുസ്തകങ്ങളും ആണ് കുട്ടികൾക്ക് നൽകിയത്. അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നേടിയ സ്വതന്ത്ര വായനയുടെയും സ്വതന്ത്ര രചനയുടെയും തുടർച്ചയും മെച്ചപ്പെടുത്തലും ഉറപ്പുവരുത്താൻ ഉതകുന്നതാണ് ഈ പദ്ധതി.പിടിഎ പ്രസിഡണ്ട് ജസീര്‍ കെ പി,എച്ച് എം ദിൽഷ പി,ലൈല കെ കെ, രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
