Trending

ഏതൻ‌സ് ക്രിക്കറ്റ് ലീഗിൽ പി.കെ ഗ്രൂപ്പ് ചാമ്പ്യന്മാർ







താമരശ്ശേരി:
      
സൈഫ് അലി ഖാൻ സ്മാരക എവറോളിങ് വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും കാരാട്ട് സുഹൈൽ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയും ഏതൻ‌സ് പരപ്പൻപൊയിൽ  സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് ലീഗ് (ACL -Season 1) ന്റെ ഫൈനലിൽ  റാസ്‌ കൺ‌സ്ട്രൻക്ഷനെ പരാജയപ്പെടുത്തി പി കെ ഗ്രൂപ്പ് ചാമ്പ്യന്മാരായി.ആവേശകരമായ ഫൈനലിൽ 3 വിക്കറ്റിനായിരുന്നു വിജയം.വിജയികൾക്കുള്ള ട്രോഫി വിതരണം റഷീദ് പാലക്കൽ,സഹൽ പി കെ,എ സി ഗഫൂർ എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്‌സ് ട്രോഫി ഷമ്മാസ് കാരാട്ടും നൽകി.പി കെ ഗ്രൂപ്പ് ക്യാപ്റ്റൻ ഷഫീഖ് പേപ്പു ഫൈനലിലെ മാൻ ഓഫ് ദി മാച്ചും പ്ലയെർ ഓഫ് ദി ലീഗുമായി തിരഞ്ഞെടുത്തു.മികച്ച ബാറ്റ്‌സ്മാനായി ജബ്ബാർ അലിയും ബൗളറായി ഷമീർ കാരാടിയും തിരഞ്ഞെടുക്കപ്പെട്ടു.നമ്മുടെ പ്രദേശങ്ങളിൽ നിന്നും നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുന്ന ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാനുള്ള ക്ലബ്ബിന്റെ 
ശ്രമങ്ങൾക്ക് ഒന്നാമത്തെ ലീഗിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇത് ഏതന്‍സിന്റെ മുന്നോട്ടുള്ള ശ്രമങ്ങൾക്ക് കരുത്തു വർധിപ്പിക്കുമെന്നും കമ്മറ്റി അംഗങ്ങളായ  പി സി അസ്‌ലം,കെ സി താഹിർ,ഹാദിൽ,റാസി,സാദിഖ് എന്നിവർ  അറിയിച്ചു.

Post a Comment

Previous Post Next Post