താമരശ്ശേരി: ഡ്രൈവിംഗ് പരിഷ്കാരത്തിനെതിരെയുള്ള സമരം ഒരാഴ്ച പിന്നിടുന്ന അവസരത്തിൽ സമരം ശക്തമാക്കി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ.
താമരശ്ശേരിയിലെ സ്വകാര്യ ടെസ്റ്റ് ഗ്രൗണ്ടിൽ പട്ടിണി കഞ്ഞി വെച്ചും, സ്വന്തം വാഹനമുപയോഗിച്ച് ടെസ്റ്റ് നടത്താം എന്ന ഉത്തരവിനെതിരെ അർബാന ഉപയോഗിച്ച് പ്രതീകാത്മക ടെസ്റ്റ് നടത്തിയും പ്രതിഷേധം കൊഴുത്തു. ഇന്നത്തെ സമരം BMS ജില്ലാ കമ്മിറ്റി അംഗം പ്രേമൻ ഉദ്ഘാടനം ചെയ്തു.
Stot ലഭിച്ചവർക്കായി ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും അപേക്ഷകരാരും എത്തിയിരുന്നില്ല.
