താമരശ്ശേരി പി സി മുക്കിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയെയാണ് തോക്ക് ചൂണ്ടി കൈയും,മുഖവും കെട്ടി ബന്ദിയാക്കിയത്. പോലീസും, സുഹൃത്തുക്കളുമെത്തിയാണ് മോചിപ്പിച്ചത്, പ്രതി നിലമ്പൂർ തണ്ടുപാറക്കൽ ബിനു എന്നയാളെ പോലീസ് പിടികൂടി. പോക്സോ അടക്കമുള്ള ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.
താമരശ്ശേരി: താമരശ്ശേരി പി സി മുക്കിൽ നിന്നും ബംഗാൾ സ്വദേശി നാജ്മി ആലം (19) നെ വീട് വൃത്തിയാക്കുന്ന ജോലിക്കെന്ന് പറഞ്ഞ് രാവിലെ 7.30 ന് കൊണ്ടുപോയ ശേഷം പ്രതി തൻ്റെ വാടക ക്വാർട്ടേഴ്സിൽ എത്തിക്കുകയും, അവിടെ നിന്നും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തൻ്റെ കൂടെ വരാൻ നിർബന്ധിക്കുകയും ചെയ്തു,
തുടർന്ന് പ്രതി താമരശ്ശേരി മുക്കം റോഡിലൂടെ നാജ് മി ആലത്തെ കൂട്ടി ഒരു മണിക്കൂറോളം യാത്ര ചെയതു. പിന്നീട് ബൈക്ക് നിർത്തി നടന്നു പോയി സമീപത്തു നിന്നും ഒരു കവറിൽ 6 ലക്ഷത്തിൽ അധികം രൂപയുമായി തിരിച്ചെത്തി, ഈ തുക നാജ് മിയുടെ കൈവശം ഏൽപ്പിച്ചു, അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്രക്ക് ശേഷം തുക ഒരു യുവതിയെ ഏൽപ്പിച്ചതായി പറയുന്നു,
തുടർന്ന് ഒരു ബാറിലെത്തി മദ്യപിക്കാൻ നിർബന്ധിച്ചു, ഈ അവസരത്തിൽ പ്രതി ബിനുവിൻ്റെ അരയിൽ തോക്ക് ഉണ്ടായിരുന്നതായി നാജ് മി പറയുന്നു.
അവിടെ നിന്നും പുറപ്പെട്ട ശേഷം വീണ്ടും മറ്റൊരു ബാറിലെത്തി. അവിടെ നിന്നും മദ്യപിച്ച ശേഷം രണ്ടു കുപ്പി മദ്യം വാങ്ങി താമരശ്ശേരി പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിൽ തിരിച്ചെത്തി. ടി ന്യൂസ്
അവിടെ വെച്ച് വീണ്ടും തോക്ക് ചൂണ്ടി തന്നെ കിഡ്നാപ്പ് ചെയ്തിരിക്കുകയാണ് എന്ന് പറഞ്ഞ് പ്രതിയുടെ ഫോണിൽ നിന്നും നാജ് മിയുടെ സുഹൃത്തിനെ വിളിപ്പിച്ചു.താൻ തിരിച്ചെത്തില്ലെന്നും പറയിപ്പിച്ചു.
പിന്നീട് കൈയും മുഖവും കെട്ടി റൂമിലെ നിലത്തിട്ടു, അവിടെ നിന്നും നാജ്മി തൻ്റെ ഫോണിൽ കാൽ വിരൽ ഉപയോഗിച്ച് ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.
സ്ഥലം കണ്ടെത്തി സുഹൃത്തുക്കൾ പോലീസിനെ വിവരം അറിയിച്ചു തുടർന്ന് പോലീസും സുഹൃത്തുക്കളും എത്തി പ്രതിയായ നിലമ്പൂർ തണ്ടു പാറക്കൽ ബിനു എന്നു പറയുന്ന ആളെ പിടികൂടി.
പ്രതിയെ മുൻപരിചയമില്ലെന്ന് നാജ്മി പറഞ്ഞു. രാത്രി10 മണിയോടെയാണ് പ്രതിയെ പിടികൂടിയത്.
ടി ന്യൂസ്.
19 കാരനായ യുവാവിനെ എന്തിനു വേണ്ടിയാണ് തോക്ക് ചൂണ്ടി കെട്ടിയിട്ടതെന്ന് വ്യക്തമല്ല. രാവിലെ 7.30 ന് ജോലിക്കായി കൊണ്ടുപോയ നാജി മിനെ പ്രതിയുടെ ക്വാർട്ടേഴ്സിൽ നിന്നും 8 മണിയോടെയാടെയാണ് ബൈക്കിൽ കയറ്റി കൊണ്ടു പോകുന്നത് പിന്നീട് മുക്കം ഭാഗത്തേക്ക് പോയ ശേഷം ഉച്ചക്ക് 2.30 ഓടെ ക്വാർട്ടേഴ്സിസിൽ തിരിച്ചെത്തിയതായും, പിന്നീട് തന്നെ പുറത്തിറങ്ങാൻ അന്നുവധിച്ചില്ലെന്നും നാജിം പറയുന്നു.
രാത്രി പോലീസ് എത്തുമ്പോൾ കൈയും,മുഖവും കെട്ടിയ നിലയിലായിരുന്നു.
പ്രതിയെ പള്ളിപ്പുറത്തുള്ള ഇതേ ക്വാർട്ടേഴ്സിൽ നിന്നു തന്നെയാണ് പിടികൂടിയത്.
താമരശ്ശേരി ഇൻസ്പെക്ടർ ഒ പ്രദീപിൻ്റെ നേതൃത്വത്തിൽ പോലീസ് പ്രതിയുടെ ക്വാർട്ടേഴ്സിൽ പരിശോധന നടത്തി, മറ്റു കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു.
എന്തിനു വേണ്ടിയാണ് ബന്ദിയാക്കിയത് എന്നതിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്.
ടി ന്യൂസ് സംഘം നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത് updating..
