Trending

കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു






കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ച് ഒരാള്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.





 നാദാപുരം സ്വദേശി പി.പി.സഫ്‌വാനാണ് (23) മരിച്ചത്. ഇന്നലെ രാത്രി ബനിഹാളിലെ ഷബന്‍ബാസിലാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന 16 യാത്രക്കാരില്‍ 12 പേരും മലയാളികള്‍ ആണ്.

കശ്മീരിലെത്തിയ വിനോദസഞ്ചാരസംഘം ടൂര്‍ പാക്കേജ് ബുക്ക് ചെയ്താണ് ബനിഹാളിലെത്തിയത്. 


എതിരെ വന്ന ലോറി അമിത വേഗത്തില്‍ വന്നിടിക്കുകയായിരുന്നു. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി (25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി (23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ (24), നാദാപുരം സ്വദേശി തല്‍ഹത് (25) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post