താമരശ്ശേരി:താമരശ്ശേരി ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിന് കീഴിലെ ഇരുപതോളം ഡ്രൈവിംഗ് സ്‌കൂളുകളുടെ ഉടമകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പുതിയ പരിഷ്‌കാരം പരിചയപ്പെടുത്തുന്നതിന് മുൻപ് തന്നെ പ്രാബല്യത്തിൽ വരിക എന്നത് വലിയ വെല്ലുവിളിയാണെന്നും
ഈ സംവിധാനത്തെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്തവരെ ടെസ്റ്റിലേക്ക് എത്തിക്കുക എന്നത് ശരിയല്ലെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറഞ്ഞു
ഈ സംവിധാനത്തെ കുറിച്ച് യാതൊരുവിധ അറിവും ഇല്ലാത്തവരെ ടെസ്റ്റിലേക്ക് എത്തിക്കുക എന്നത് ശരിയല്ലെന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പറഞ്ഞു
ടെസ്റ്റ് നടത്താൻ ആവശ്യമായ യാതൊരുവിധ സംവിധാനങ്ങളും ഒരുക്കാതെയാണ് ഇപ്പോൾ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ ആവശ്യമായ യാതൊരുവിധ പരിശീലനവും പുതിയ സംവിധാനത്തിലൂടെ ഡ്രൈവിംഗ് പരിശീലനത്തിന് എത്തുന്നവർക്ക് നൽകാൻ ആയിട്ടില്ലെന്നും ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സംസ്ഥാന കമ്മിറ്റി അംഗം ബിനീഷ് പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റ് നടത്തായി എത്തിയ കൊടുവള്ളി സബ് റീജണൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി പോയി.നേരത്തെ തന്നെ വിവരം അറിയിച്ചതിനാൽ ടെസ്റ്റിൽ പങ്കെടുക്കേണ്ട അപേക്ഷ കരാരും എത്തിയിരുന്നില്ല.
സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി.
