ബാലുശ്ശേരി:
വിവാഹ വീട്ടിലെ അടിപിടിയുമായി ബന്ധപ്പെട്ട് സഹോദരങ്ങളെ മാരകായുധങ്ങള്‍ കൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേരെ ക്കൂടി ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
എസ്റ്റേറ്റ് മുക്കിലെ മുഹ്ഹമ്മദ് നെയ്ഫ്, മുഹമ്മദ് ജാസിര്‍, സല്‍മാന്‍ എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ അറസസ്റ്റ് ചെയത് എസ്റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍, തോട്ടുംകര മുഹമ്മദ് ഷെറിന്‍ , പാലക്കണ്ടി ആസിഫ് മുഹമ്മദ് എന്നിവരുള്‍പ്പെടെ 6 പേരുമായി ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വ്ത്തില്‍ തെളിവെടുപ്പിനായി പ്രതികളെ എസ്റ്റേറ്റ് മുക്കില്‍ എത്തിച്ചു.
സഹോദരങ്ങളായ ചിറക്കല്‍ ഷമീര്‍, ഷുഹൈബ് എന്നിവരെയാണ് അ്ക്രമിച്ചത്. 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്റ്റേറ്റ് മുക്ക് സ്വദേശികളായ മുനീറും സംഘവും കല്യാണ വീട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റിയിരുന്നു. ഭയന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ നിലത്ത് വീണിരുന്നു. ഷമീറും ഷുഹൈബും ഉള്‍പ്പെടെ ഏതാനും പേര്‍ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ അടിപിടി ഉണ്ടാവുകയും പൊലിസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് മുഹമ്മദ് ഷെറിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ ആറംഗസംഘം ഷമീറിനേയും, ഷുഹൈബിനേയും വീട്ടിലെത്തി വിളിച്ചുണര്‍ത്തി മാരകായുധങ്ങളുപയോഗിച്ച് അടിച്ചും കത്തി കൊണ്ട് കുത്തിയും പരുക്കേല്‍പിക്കുകയായിരുന്നു.
