Trending

ജൽ ജീവൻ;കട്ടിപ്പാറയിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.






കട്ടിപ്പാറ:കട്ടിപ്പാറയിൽ ജൽ ജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്ത റോഡുകൾ പൂർവ്വസ്ഥിതിയിൽ ആക്കാത്തതിനെ തുടർന്ന്  ചർച്ചക്കായി എത്തിയ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥ സംഘത്തെ പഞ്ചായത്ത് ഭരണസമിതി മീറ്റിംഗിൽ റൂമിൽ തടഞ്ഞുവെച്ചു,

കട്ടിപ്പാറ:

ജലജീവൻ മിഷൻ പദ്ധതിക്കായി ഗ്രാമപഞ്ചായത്തിലെ മിക്കവാർഡിലെയും റോഡുകൾ 2022 മുതൽ പൈപ്പ്ലൈൻ സ്ഥാപിക്കാനായി ജെ സി ബി ഉപയോഗിച്ച് വെട്ടിപൊളിച്ചെങ്കിലും റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്കായി പിന്നീട് പല ചർച്ചകളും, യോഗങ്ങളും, ഉപാധികളും വെച്ചങ്കിലും റോഡുകൾ ഇന്നേവരെ ഗതാഗത യോഗ്യമാക്കിയില്ല. റോഡുകളുടെ വെട്ടിപൊളിച്ച ഭാഗങ്ങളിലെ പ്രവർത്തി പൂർത്തികരിക്കാമെന്ന പലതവണ ധാരണ നൽകിയിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിഷയം ഗൗരവമായി കണ്ട് സ്കൂൾ തുറക്കാനായപ്പോഴും, മഴക്കാലം തുടങ്ങാനായ സമയത്ത് സമയ ബന്ധിതമായി പ്രവർത്തികൾ പൂർത്തികരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ചർച്ചയിൽ സംസാരിച്ച എക്സിക്യുട്ടിവ് എഞ്ചിനിയർ ഉത്തരവാദിത്തം ഏൽക്കാൻ കഴിയില്ലെന്നറിയിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയപ്പോൾ ഭരണസമിതി അംഗങ്ങൾ ഏക്സിക്യുട്ടിവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള വാട്ടർഅതോറിറ്റി ജീവനക്കാരെ കട്ടിപ്പാറ ഭരണ സമിതി മീറ്റിംഗ്റൂമിലാക്കി പൂട്ടി.
പല വാർഡുകളിലും സ്കൂളിലേക്കുള്ള റോഡുകളാണ് വെട്ടിപൊളിച്ച് കിടങ്ങുകളാക്കിയിരിക്കുന്നത്. ഇത്തരം കിടങ്ങിൽ വീണ് അപകടം പതിവാകുകയും. വീഴ്ച്ചയിൽ ഗുരുതര പരിക്ക് പറ്റി ക്യത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഗൗരവമായ വിഷയം ലഘുകരിച്ച് കാണുന്ന ഉദ്യോഗസ്ഥ സംഘത്തിൻ്റെ നടപടി ധിക്കര പരമെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.

Post a Comment

Previous Post Next Post