Trending

താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു.





താമരശ്ശേരി: താമരശ്ശേരി പരപ്പൻ പൊയിലിൽ വെച്ചാണ് യുവാവിന് വെട്ടേറ്റത്. പരപ്പൻ പൊയിൽ മേടോത്ത് അജ്നാസിനാണ് വെട്ടേറ്റത്.ബന്ധുവായ മേടോത്ത് ഷാജിയാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയതെന്ന് അജാനാസ് പറഞ്ഞു.

 കഴുത്തിനു നേരെ വെട്ടാൻ ശ്രമിച്ചപ്പോൾ കൈ കൊണ്ട് തടഞതിനാലാണ് കൈവിരലുകൾക്ക് വെട്ടേറ്റത്. രാത്രി 10.30 ഓടെ പരപ്പൻ പൊയിൽ അങ്ങാടിയിൽ വെച്ചായിരുന്നു സംഭവം. അജ്നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ദുബായിയിൽ ബിസിനസ്സ് നടത്തുന്ന അജാനാസിൻ്റെയും, ബന്ധുക്കളുടെയും പക്കൽ നിന്നും 5 വർഷം മുമ്പ് 54 ലക്ഷം രൂപ വ്യാപാരം തുടങ്ങാനെന്ന് പറഞ്ഞ് കടമായി ഷാജി വാങ്ങിയിരുന്നു, അഞ്ചു നാൾ കഴിഞപ്പോൾ അവിടെ നിന്നും ഷാജി മുങ്ങിയതായും, പലരിൽ നിന്നും കടം വാങ്ങി നൽകിയ തുക ഇതുവരെ തിരികെ നൽകാൻ സാധിച്ചില്ലെന്നും, കടക്കാർക്ക് മാതൃ സഹോദരിയുടേത് അടക്കമുള്ള ചെക്കും രേഖകളും തൽകി 5 വർഷത്തിന് ശേഷം കെ എം സി സി സഹായത്തോടെ ആദ്യമായാണ് നാട്ടിലേക്ക് വരുന്നതെന്ന് അജ്നാസ് പറഞ്ഞു.

സാമ്പത്തിക പ്രശ്നം നിലനിൽക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ അജാനാസിൻ്റെ സഹോദരിയുടെ മകനെ ട്യൂഷന് പോകുമ്പോഴും, പള്ളിയിൽ പോകുമ്പോഴും ഷാജി ഭീഷണിപ്പെടുത്തിയതായും, വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതായും കാണിച്ച് രക്ഷിതാക്കൾ ഇന്നലെ താമരശ്ശേരി ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഷാജിയ
പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു, അതിനു ശേഷമാണ് രാത്രിയിൽ സംഘർഷമുണ്ടായതും അജ്നാസിന് വെട്ടേൽക്കുകയും ചെയ്തത്.

താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.

സംഭവം സംബന്ധിച്ച് ഷാജിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.


Post a Comment

Previous Post Next Post