Trending

ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ






താമരശേരി റന ഗോൾഡ് കവർച്ചാ കേസിലെ പ്രതി പൂനൂർ പാലന്തലക്കൽ നിസാർ (25)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.ഇയാൾ മെഡിക്കൽ കോളേജിനു സമീപം വാടകക്ക് താമസിച്ചു വരികയായാണ്.


2022 നവമ്പർ മാസം ആദ്യം അതിജീവിതയുമായി പരിചയപ്പെട്ട പ്രതി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ദ്രോഹിക്കുകയും, ഫോൺ മുഖാന്തിരവും പിൻതുടരുകയും അതിനു ശേഷം കഴിഞ്ഞ പതിനെട്ടാം തിയ്യതി താമരശ്ശേരി കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് കൈക്ക് പിടിച്ച് തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

ജ്വല്ലറി കവർച്ചാ കേസിലെ ഒന്നാം പ്രതിയും നിസാറിൻ്റെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിയുടെ പരാതിയിൽ  പോക്സോ കേസിൽ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഇവരുടെ മൂത്ത സഹോദരനായ റാഷിദും പോക് കേസിൽ പ്രതിയാണ്.
ഇവരുടെ പിതാവ് മോഷണക്കേസിൽ ജയിൽവാസമനുഭവിച്ചിരുന്നു. താമരശ്ശേരി DYSP എം വി വിനോദ് നിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.



Post a Comment

Previous Post Next Post