കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ ഭർതൃമതിയായ യുവതിയെ മൊബൈലിൽ നഗ്ന ചിത്രങ്ങൾ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം ചെയ്ത തൊട്ടിൽപ്പാലം സ്വദേശിയായ ബിജോ സെബാസ്റ്റ്യൻ പാറശ്ശേരി (കുണ്ടൂതോട്) എന്നയാളെ കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയിൽ കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ എൽ സുരേഷ് ബാബു, സബ് ഇൻസ്പെക്ടർ പി കെ മനോജ് ,എ എസ് .ഐ രാജേഷ് കൂമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
