താമരശ്ശേരി:
സി ഐ ടി യു സ്ഥാപക ദിനത്തിൽ താമരശ്ശേരി എൽ ഐ സി ബ്രാഞ്ചിൽ എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി ഐ ടി യു ) നേതൃത്തത്തിൽ സി ഐ ടി യു സ്ഥാപക ദിനം ആചരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ അശോകൻ പതാക ഉയർത്തി.
ബ്രാഞ്ച് പ്രസിഡന്റ് എം പി സജിത്ത് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശ്രീധരൻ, ഡിവിഷൻ കമ്മിറ്റി അംഗം എം രാധാലക്ഷ്മി,സി ഐ ടി യു ഏരിയവൈസ്പ്രസിഡന്റ് ടി ടി മനോജ്‌കുമാർ എംപ്ലോയീസ് യൂണിയൻ നേതാക്കളായ അബ്ദുറഹിമാൻ, ബിന്ദു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ സി പ്രമോദ് സ്വാഗതവുംകെ എൻ മനോജ് നന്ദിയും പറഞ്ഞു.
