Trending

KSRTC സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമം,5 പേർക്കെതിരെ കേസെടുത്തു.








താമരശ്ശേരി: ഇന്നു പുലർച്ചെ ഒരു മണിക്ക് താമരശ്ശേരി ബസ് ബേയിൽ വെച്ച് KSRTC സ്വിഫ്റ്റ് ബസ്സിനു നേരെ കാറിലെത്തി ആക്രമം നടത്തിയ 5 പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. KSRTC യുടെ പരാതിയിലാണ് കേസ്.
പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. താമരശ്ശേരി കെടവൂർ സ്വദേശിയുടെ കാറിലാണ് 5 അംഗ സംഘം എത്തിയത്, അക്രമ ശേഷം താമരശ്ശേരി ചുങ്കത്ത് എത്തി കാറിൻ്റെ നമ്പർ എടുത്തു മാറ്റിയിരുന്നു.എന്നാൽ ഇവർ സഞ്ചരിച്ച വഴികളിലെയും, ബസ്സിലെയും CC tv യിൽ കാറിൻ്റെ നമ്പർ പതിഞ്ഞിരുന്നു.

Post a Comment

Previous Post Next Post