ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്എംഎസ് വഴി അറിക്കും. വിദ്യാർത്ഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ടാവും.
അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഇത് പരിശോധിച്ച് തുടർ നടപടി കൈക്കൊള്ളുന്നതാണ്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിനു മുൻപ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. മൂന്നുമാസമാണ് സ്റ്റുഡൻസ് കൺസഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആർടിസി സ്റ്റുഡന്റ്സ് കൺസഷനും RFID സംവിധാനത്തിലേക്ക് മാറുകയാണ്.
