Trending

4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ പിടിയിൽ.






കുന്ദമംഗലം:4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ വലയിലായി.

ബംഗാൾ സ്വദേശികളായ അബ്ദുൽ സുക്കൂദ്ദീൻ,റഫീക്കുൾ ഇസ്ലാം എന്നിവരെയാണ്
കുന്ദമംഗലം എക്സൈസ് പിടികൂടിയത്.
ഇന്നലെ രാത്രിപത്തുമണിയോടെ
മുക്കത്തിന് സമീപം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വച്ചാണ്ഇരുവരും പിടിയിലാകുന്നത്.
പരിശോധനയിൽ കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു നാലരക്കിലോ കഞ്ചാവ് .
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
പി രമേഷ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ
ഹരീഷ്,പ്രതീഷ് ചന്ദ്രൻ,
സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖലി, അർജുൻ, വൈശാഖ്, എക്സൈസ് ഡ്രൈവർ പ്രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post