Trending

ഓൺ ലൈൻ വഴി തട്ടിപ്പ്; എറണാകുളത്തെ വനിതാ ഡോക്ടറുടെ പണം തട്ടിയ കേസിൽ 5 പേർ താമരശ്ശേരിയിൽ പിടിയിൽ.








താമരശ്ശേരി: എറണാകുളം നോർത്ത് പറവൂരിലെ വനിതാ ഡോക്ടറുടെ വൻ തുക ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ 5 പേരെ താമരശ്ശേരിയിൽ നിന്നും നോർത്ത് പറവൂർ പോലീസ് പിടികൂടി.22 ലക്ഷം രൂപ
 കൈമാറ്റം നടന്ന എക്കൗണ്ടിൻ്റെ ഉടമ, എക്കൗണ്ട് തുടങ്ങാനായി ഉടമയുടെ രേഖകൾ ശേഖരിച്ചു നൽകിയ ഇടനിലക്കാരാർ, ഇയാളിൽ നിന്നും രേഖകൾ ശേഖരിച്ചയാൾ, എക്കൗണ്ടിൽ ലിങ്ക് ചെയ്യാനായി സിം കാർഡ് വാങ്ങി നൽകിയ ആൾ, ഇവയെല്ലാം ശേഖരിച്ച് എക്കൗണ്ട് എടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറിയ ആൾ എന്നിവരെയാണ് താമരശ്ശേരിയിൽ നിന്നും പോലീസ് പിടികൂടിയത്.

22 ലക്ഷത്തിൻ്റെ ഇടപാട് നടന്ന എക്കൗണ്ട് ഉടമക്ക് ലഭിച്ചത് കമ്മീഷനായി ആകെ 4000 രൂപയും, രേഖകൾ സംഘടിപ്പിച്ച് നൽകിയവർക്ക് 2000 രൂപ വീതവും, എക്കൗണ്ട് തുടങ്ങിയ ശേഷം ചെക്ക് ബുക്ക്, എ ടി എം കാർഡ് തുടങ്ങിയവ ശേഖരിച്ച് തട്ടിപ്പു സംഘത്തിന് നൽകിയ ആൾക്ക് ഒരു എക്കൗണ്ടിന് 10,000 രൂപ വീതവുമാണ് ലഭിച്ചതെന്ന് പോലീസിന് മൊഴി നൽകി. താമരശ്ശേരി സ്വദേശിയായ ഒരാളുടെ എക്കൗണ്ട് വഴി 22 ലക്ഷവും, മലപ്പുറം സ്വദേശിയുടെ എക്കൗണ്ട് വഴി 29 ലക്ഷവും കൈമാറ്റം നടന്നതായി അന്വേഷണ സംഘം പറഞ്ഞു.

 യുവാക്കളെക്കൊണ്ട് ബാങ്ക് എക്കൗണ്ടുകൾ എടുപ്പിച്ച്  ഓരോ ഇടപാട് നടക്കുംമ്പോഴും തുച്ചമായ തുക ഇവർക്ക് നൽകുകയും, തട്ടിപ്പു സംഘം ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്യുന്നു.
എക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ ATM കാർഡ്, ചെക്ക് ബുക്ക് എന്നിവ കൈക്കലാക്കുകയും, എക്കൗണ്ടിൽ ലിങ്ക് ചെയ്യാൻ പുത്തൻ സിം കാർഡ് എടുത്ത്  അതും തട്ടിപ്പ് സംഘം കൊണ്ടു പോകും, ഇതോടെ എക്കൗണ്ടിൽ എത്തുന്ന പണം അപ്പപ്പോൾ പിൻവലിക്കും.

യുവാക്കളെ കേന്ദ്രീകരിച്ച് വലയിലിലാക്കി എക്കൗണ്ടുകൾ എടുപ്പിക്കുന്ന സംഘം കോടികളുടെ ഇടപാടാണ് നടത്തുന്നത്.

താമരശ്ശേരി കളത്തിൽ സ്വദേശിയായ യുവാവ് നിരവധി പേരുടെ പേരിൽ എക്കൗണ്ട് എടുത്ത് എറണാകുളത്തെ തട്ടിപ്പു സംഘത്തിന് നൽകിയിട്ടുണ്ട്.ഇയാൾക്ക് ഒരു എക്കൗണ്ടിന് 10,000 രൂപ വീതം ലഭിക്കും എന്നാണ് വെളിപ്പെടുത്തിയത്.

തട്ടിപ്പിൽ കൂടുതൽ ആളുകൾ ഉൾപ്പട്ടതായും ഇവരെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അന്വേഷണ സംഘം പറഞ്ഞു.

കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ള കൗമാരക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post