Trending

സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്



സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്

താമരശ്ശേരി :കട്ടിപ്പാറ വെട്ട് ഒഴിഞ്ഞ തോട്ടം വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റു.

പശ്ചിമ ബംഗാൾ സ്വദേശി സമദ് ഷേയ്ഖ് (33) നാണ് പരുക്കേറ്റത്. ഇയാൾ കട്ടിപ്പാറ ഭാഗത്ത് വാടകക്ക് താമസിച്ചു വരികയാണ്.

റോഡിലൂടെ നടന്നു പോകുകയായിരുന്ന സമദിൻ്റെ ദേഹത്ത് പൂനൂർ ഭാഗത്തു നിന്നും, കട്ടിപ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ഇടിച്ചാണ് അപകടം. രാത്രി 8 മണിയോടെ കനത്ത മഴ സമയത്തായിരുന്നു അപകടം.

ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post