കോഴിക്കോട് :പെരുന്നാളിന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ്
അപകടത്തിൽ മരിച്ചു.അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരം വളപ്പിൽ മുഹമ്മദലി (47) ആണ് മരിച്ചത്.
കാൽ നടയാത്രക്കാരനായ ഇയാൾ
സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ടാണ് മരിച്ചത് . ഫറോക്ക്ബസ് സ്റ്റാൻഡിങ് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
ബസ് വളയ്ക്കുന്നതിനിടെ അലിയുടെ ദേഹത്ത് തട്ടുകയും തുടര്‍ന്ന് ബസ്സിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. ബസില്‍ കയറാനായി സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്നു മുഹമ്മദ് അലി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടാതെ ബസ് പിടിച്ചെടുത്തു.