കുറ്റ്യാടി: നരിപ്പറ്റയിൽ ഡങ്കിപനി ബാധിച്ച് യുവാവ് മരണപ്പെട്ടു.
നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് വലിയപറമ്പത്ത് വി.പി സിജു (43) ആണ്
ഡങ്കിപനി ബാധിച്ച് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
നരിപ്പറ്റയിലെ കലാ-കായിക, സാമൂഹ്യ, സേവന രംഗങ്ങളിൽ സജീവ സാനിദ്ധ്യമായിരുന്ന സിജു കൈവേലി
സി സ്റ്റാർ ക്ലബിൻ്റെ പ്രധാന പ്രവർത്തകൻ കൂടിയാണ്.
