Trending

പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ; അനുബന്ധ മത്സരങ്ങള്‍ക്ക് തുടക്കമായി






കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി  കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും  ചക്കിട്ടപ്പാറയിലുമായി  സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ  മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ  അനുബന്ധ മത്സരങ്ങള്‍ക്ക് കോടഞ്ചേരിയില്‍ തുടക്കമായി. കോടഞ്ചേരി നിരന്നപാറയിലെ തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന ഓഫ് റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ്  ജില്ല പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.പി.ഗവാസ് ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,
വൈ.പ്രസിഡന്റ് ചിന്ന അശോകന്‍,
അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി സി.ഇ.ഒ ബിനു കുര്യക്കോസ്,ടെക്നിക്കല്‍ കമ്മിറ്റിയംഗം സനോജ്.കെ, ഷിബു പുതിയേടത്ത്,
ലിസി ചാക്കോ,റീന സാബു,ഷെല്ലി മാത്യു,
പോള്‍സണ്‍ അറയ്ക്കല്‍,റോഷന്‍ കൈനടി,
ശരത്.സി.എസ്,ഷെജിന്‍.എം.എസ്,അജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശനിയാഴ്ച (22/06) രാവിലെ ഏഴ് മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ ഞായറാഴ്ച (23/06) അവസാനിക്കും.
ശനിയാഴ്ച തിരുവമ്പാടി നിയോചക മണ്ഡലം എം.എല്‍.എ ശ്രീ.ലിന്റോ ജോസഫും ഞായറാഴ്ച കലക്ടര്‍ ശ്രീ.സ്നേഹില്‍ കുമാര്‍ ഐ.എ.എസ്സും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഇതോടൊപ്പം തിരുവമ്പാടിയില്‍ നടക്കുന്ന ചൂണ്ടയിടൽ മത്സരം ശനിയാഴ്ച (22/06) രാവിലെ 9 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post