Trending

കാർഷിക യന്ത്രവത്ക്കര സെമിനാറും ലോൺ മേളയും






കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും,കേരള ഗ്രാമീണ ബാങ്കും (ചമൽ, കട്ടിപ്പാറ),ഹരിത മിത്രം സമിതിയും സംയുക്തമായി കട്ടിപ്പാറ പഞ്ചായത്ത് ഹാളിൽ കാർഷിക യന്ത്രവത്ക്കരണ സെമിനാറും, കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും, ലോൺ മേളയും സംഘടിപ്പിച്ചു. കാർഷിക മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സമയത്ത്, കർഷക തൊഴിലാളികളുടെ ലഭ്യത കുറവുള്ളതിനാലും യന്ത്രങ്ങളുടെ ഉപയോഗം വളരെ ഫലപ്രദമാണെന്ന് സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അഭിപ്രായപ്പെട്ടു. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി നശിപ്പിക്കപ്പെടുന്നതു മൂലം ലഭിക്കുന്ന നഷ്ട പരിഹാരം വളരെ തുച്ഛമാണെന്നും, കൃത്യമായി ലഭിക്കാറില്ലെന്നതും, നാണ്യവിളകൾക്കുള്ള വില തകർച്ചയും കർഷകരെ കൃഷിയിൽ നിന്നും പിന്നോട്ട് കൊണ്ടുപോകുന്നതിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സാജിത ഇസ്മായിൽ (വൈസ് പ്രസിഡണ്ട് ) അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ (സ്റ്റാന്റിങ്ങ് കമ്മറ്റി അദ്ധ്യക്ഷൻമാർ), മുഹമ്മദ് മോയത്ത്, ജീൻസി തോമസ്, അനിൽ ജോർജ് (ജനപ്രതിനിധികൾ ), അശ്വതി (കൃഷി ഓഫീസർ, കട്ടിപ്പാറ ), അമല ജെയിംസ് (മാനേജർ, കേരള ഗ്രാമീൺ ബാങ്ക് കട്ടിപ്പാറ ),മാക്സി ജോസഫ് കൈനടി,CT തോമസ്,ഏലിയാസ് PK(ഹരിത മിത്രം ഭാരവാഹികൾ ),ജെയ്സൺ ഈഴുകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
ആധുനിക കാർഷിക യന്ത്രങ്ങളുടെ കൃത്യമായ  ഉപയോഗരീതിയെ പറ്റി ജയകൃഷ്ണനും(ജില്ല ടെക്നിക്കൽ അഗ്രി ഓഫീസർ ),കർഷകർക്ക് കാർഷിക യന്ത്രങ്ങൾക്ക്  ഏതെല്ലാം വിധത്തിൽ ലോൺ ലഭ്യമാക്കാം, ആവശ്യമായ രേഖകൾ തുടങ്ങി കൃത്യമായ അവബോധം നല്കുന്നതനും  കേരള ഗ്രാമീൺ ബാങ്ക് ചമൽ മാനേജർ പ്രീത എന്നിവർ ക്ലാസ്സുകൾ നയിച്ചു.
കർഷകർക്ക് തുടർ ദിവസങ്ങളിലും കാർഷിക യന്ത്ര ലോൺ സൗകര്യത്തിനായി 25/ 6/24 വരെ ഗ്രാമ പഞ്ചായത്ത് പരിസരത്തും,വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചമൽ ഗ്രാമീൺ ബാങ്ക് പരിസരത്തും, 20/ 6/ 24 ന് കട്ടിപ്പാറ കൃഷിഭവനിലും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് അവർ വാങ്ങുന്ന കാർഷിക യന്ത്രങ്ങൾക്ക് 50% സബ്സിഡിയും, 15ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post