മാവൂർ :
ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.
മാവൂർ പാറമ്മൽ പാലിശ്ശേരി അബ്ദുല്ലത്തീഫ് (50)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്.
യാത്രക്കാരെ കൊണ്ടാക്കിയ ശേഷം മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.
ഉടൻതന്നെ ഓടിയെത്തിയ പരിസരവാസികൾ അബ്ദുല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെമരണം സംഭവിക്കുകയായിരുന്നു.