താമരശ്ശേരി:
താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ അപകടത്തില്‍ കൂരാച്ചുണ്ട് സ്വദേശിക്ക് ദാരുണാന്ത്യം. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തില്‍ ജീവന്‍ (18) ആണ് മരിച്ചത്.
കൂടെയാത്രചെയ്ത കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദര്‍ശിന്(22) പരുക്കേല്‍ക്കുകയും ചെയ്തു.
ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡരികില്‍ നിന്നുംതെന്നി വീണ സ്‌കൂട്ടറില്‍ നിന്നും ഇരുവരും ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്.
പിതാവ്; ബിനു.
മാതാവ്: വിജിത.
സഹോദരങ്ങൾ: ശിവാനി, കിഷൻ.
വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.
https://chat.whatsapp.com/IHqVa8oGeMp5wglEnAG9fI