Trending

വിലക്കയറ്റം: സർക്കാർ വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് താമരശ്ശേരി സപ്ലൈകോക്ക് മുന്നിൽ എസ് ഡി പി ഐ പ്രതിഷേധം




താമരശ്ശേരി : 
 അനിയന്ത്രിത വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതി മുട്ടുമ്പോഴും വിപണിയിൽ ഇടപെടാത്ത സർക്കാർ നിലപാടിനെതിരെയും  സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങൾ സ്റ്റോക്ക് ലഭ്യമാക്കണമെന്നും  പൊതു വിപണികൾ തുറന്ന് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ മിതമായ വിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്നും.  ആവശ്യപ്പെട്ട് എസ്ഡിപിഐ കാരാടി ബ്രാഞ്ച് കമ്മിറ്റി താമരശ്ശേരി സപ്ലൈകോക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി സിദ്ദീഖ് ഇർപ്പോണ ഉദ്ഘാടനം ചെയ്തു. പി കെ ജാബിർ  അധ്യക്ഷത വഹിച്ചു. ഹക്കീം കാരാടി സ്വാഗതവും, ഗഫൂർ കാരാടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post