Trending

വിജിലൻസ് വാഹനം തടഞ്ഞു നിർത്തി എസ് ഐയെ ഭീഷണിപ്പെടുത്തി, ഓട്ടോ ഡ്രൈവറടക്കം രണ്ടു പേർക്കെതിരെ കേസെടുത്തു.





താമരശ്ശേരി: താമരശ്ശേരിയിലെ ഡോക്ടറുടെ വീട്ടിൽ കേസ് അന്വേഷണത്തിനായി എത്തിയെ വിജില ൻസ് ആൻറ്സ് ആൻറി കറപ്ഷൻ ബ്യൂറോയുടെ വാഹനം തടഞ്ഞു നിർത്തി എസ് ഐയെ ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവറടക്കം രണ്ടു പേർക്കെതിരെ താമരശ്ശേരി പോലിസ് കേസെടുത്തു.

KL 57 D7930 നമ്പർ ഓട്ടോ ഡ്രൈവർക്കും, കൂടെയുണ്ടായിരുന്ന ആൾക്കുമെതിരെയാണ് വിജിലൻസ് എസ് ഐ ടി ജെ മാത്യുവിൻ്റെ പരാതി പ്രകാരം കേസെടുത്തത്.

വിജിലൻസ് വാഹനത്തിൻ്റെ മുന്നിൽ കുറുകെ ഓട്ടോറിക്ഷ നിർത്തിയ ശേഷം മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ വഴി തടസ്സപ്പെടുത്തി എസ് ഐ യോട് "എന്താടാ കയറ്റത്തിന് മുകളിലാണോ വണ്ടി സ്ളോ ആക്കുന്നത്  മേല് വേദനയാകും " എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു എന്നുമുള്ള പരാതിയിലാണ് പോലീസ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.








 

Post a Comment

Previous Post Next Post