താമരശ്ശേരി:
ലോക പരിസ്ഥിതി ദിനം ചെമ്പ്ര ഗവ. എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. കുട്ടികൾക്കൊല്ലം വൃക്ഷത്തൈകൾ നൽകി താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സ്കൂളിലേക്ക് ആവശ്യമായ
തൈകൾ എത്തിച്ചു നൽകിയത്. വിദ്യാർത്ഥികൾ ക്ക് പരിസ്ഥിതി ദിന സന്ദേശം ഹെഡ്മിസ്ട്രസ് കെ. ടി ഷൈനി ടീച്ചർ നൽകി. ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും, സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും ചെയ്തു. പരിസ്ഥിതി ദിന ക്വിസ്,പോസ്റ്റർ നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു.