ട്രെയിനിൽ കോഴിക്കോട് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ ബിചിത്ര പാണ്ടെ (42) ആണ് പിടിയിലായത്. പഴയ കല്ലുത്താൻ കടവ് കോളനിക്ക് മുൻവശത്ത് വെച്ചാണ് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. കസബ എസ്ഐ ജഗമോഹൻദത്തൻ, എസ് സി പി ഒ മാരായ പി സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, എ കെ രജീഷ്, സിപിഒ മാരായ കെ എം ജംഷാദ്, എൻ രതീഷ്, സിറ്റി ക്രൈം കോഡിലെ എം.ഷാലു, സുജിത്ത് എന്നിവ അടങ്ങിയ സംഘമാണ് പിടികൂടിയത്.