Trending

റോഡിൽ എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു





കോഴിക്കോട് ചാത്തമംഗലം എൻഐടിക്ക് മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ച് എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രി 9 മണിയോടെ സ്ഥലത്തെത്തിയാണ് ബോർഡുകൾ നീക്കിയത്.
ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള റോഡ് എൻഐടിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ്ബോർഡിൽ എഴുതിയത്.
ഇതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി കഴിഞ്ഞദിവസം എൻ ഐ ടി മാനേജ്മെന്റിന് നിവേദനം സമർപ്പിച്ചിരുന്നു.
എന്നാൽ ബോർഡ് നീക്കം ചെയ്യാൻ എൻ ഐ ടി മാനേജ്മെൻറ് തയ്യാറായില്ല.
നേരത്തെ ചാത്തമംഗലം പഞ്ചായത്ത് എൻഐടി വെച്ച ബോർഡിനെ കുറിച്ച് പിഡബ്ല്യുഡി വിഭാഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിഡബ്ല്യുഡി വിഭാഗം സ്ഥലത്തെത്തി എൻഐടി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തത്.പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ റീന,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് നീക്കം ചെയ്തത് കൂടാതെ സമരസമിതി അംഗങ്ങളും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post